ഐഡിയ ഫെസ്റ്റിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി ചേർത്തല പോളിടെക്നിക് കോളേജിലെ അഭിമാന താരങ്ങൾ എസ് മുഹമ്മദ് ഇല്യാസ് ,സാന്ദ്ര എസ് എം , മിഥുൻ രാജ് , എ അനന്തകൃഷ്ണ ,വി എസ് ഹരികൃഷ്ണൻ
കേരള സ്റ്റാർട്ടപ്പ് മിഷൻ, ബ്രിട്ടീഷ് കമ്പനിയായ ഇ .വൈ എന്നിവർ സംയുക്തമായി പോളിടെക്നിക് വിദ്യാർത്ഥികൾക്കായി നടത്തിയ ഐഡിയ ഫെസ്റ്റിൽ ഒന്നാം സ്ഥാനം നേടിയ "പോർട്ടബിൾ വെന്റിലേറ്റർ 7000 രൂപയ്ക്കു എന്ന ആശയം അവതരിപ്പിച്ച ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ വിദ്യാർത്ഥികളായ എസ് മുഹമ്മദ് ഇല്യാസ് ,സാന്ദ്ര എസ് ,എം മിഥുൻ രാജ് ,മെക്കാനിക്കൽ വിദ്യാർത്ഥികളായ എ അനന്തകൃഷ്ണ ,വി എസ് ഹരികൃഷ്ണൻ എന്നിവരാണ് കോളേജിന്റെ അഭിമാന താരങ്ങളായത്. കോളേജ് പ്രിൻസിപ്പാൾ ശ്രീ ഹരിലാൽ എസ് ആനന്ദ് , IEDC നോഡൽ ഓഫീസർ ശ്രീ ജയ്മോൻ കെ ജി എന്നിവരുടെ പിന്തുണയോടെ ആയിരുന്നു ഇവരുടെ പ്രവർത്തനം .