album-cover
പോളിടെക്‌നിക്കിന് പൊതുമരാമത്ത് വകുപ്പ് നിർമ്മിച്ചു നൽകിയ സ്ത്രീ സൗഹൃദ വിശ്രമമുറി ഉദ്ഘാടനം

പോളിടെക്‌നിക്കിന് പൊതുമരാമത്ത് വകുപ്പ് നിർമ്മിച്ചു നൽകിയ സ്ത്രീ സൗഹൃദ വിശ്രമമുറി ഉദ്ഘാടനം 15.09.2022 ന് രാവിലെ 9.30 ന് മന്ത്രി ശ്രീ. പി. പ്രസാദ് നിർവഹിച്ചു.പ്രസ്തുത ചടങ്ങിൽ ചേർത്തല നഗരസഭ ചെയർപേഴ്സൺ ശ്രീമതി ഷേർലി ഭാർഗവൻ അധ്യക്ഷത വഹിച്ചു.സ്വാഗതം ശ്രീ കെ എം രമേഷ്, (RJD Technical edn.),റിപ്പോർട്ട്‌ അവതരണം ശ്രീമതി നസീം വി ഐ,(Executive engineer PWD Alp) എന്നിവർ നിർവഹിച്ചു. തുടർന്ന് ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികൾക്ക് അനുമോദനം അർപ്പിച്ചു. അതിന് ശേഷം അഡ്വ. ശ്രീ.പി ഉണ്ണികൃഷ്ണൻ, (നഗരസഭ പ്രതിപക്ഷ നേതാവ്) ,ശ്രീമതി ഏലിക്കുട്ടി ജോൺ (വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർ പേഴ്സൺ ),ശ്രീമതി സീമ ഷിബു (വാർഡ് കൗൺസിലർ ),ശ്രീ. ബാബു തയ്ക്കാട്ടുശ്ശേരി (പി ടി എ വൈസ് പ്രസിഡന്റ്‌ ),ശ്രീമതി ലിസവെറ്റ (കോർഡിനേറ്റർ WID) എന്നിവർ ആശംസ പ്രസംഗവും,ബഹു. കോളേജ് പ്രിൻസിപ്പൽ ഇൻചാർജ് ശ്രീ. ഹരിലാൽ എസ് ആനന്ദ് കൃതജ്ഞതയും അർപ്പിച്ചു.