പോളിടെക്‌നിക് സ്പോട്ട് അഡ്മിഷൻ : III (2020-21) ആലപ്പുഴ ജില്ല

പോളിടെക്‌നിക് സ്പോട്ട് അഡ്മിഷൻ : III (2020-21)  ആലപ്പുഴ ജില്ല

ആലപ്പുഴ ജില്ലയിലെ വിവിധ പോളിടെക്‌നിക് കോളേജുകളിൽ
(സ്വാശ്രയ കോളേജുകൾ ഉൾപ്പെടെ ) നിലവിൽ ഒഴിവുള്ള സീറ്റുകളിലേക്ക്
പോളിടെക്‌നിക് അഡ്മിഷന്റെ സ്റ്റേറ്റ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവരും
ആലപ്പുഴ ജില്ലയിലേക്ക് മൂന്നാം സ്പോട്ട് അഡ്മിഷന് രജിസ്റ്റർ ചെയ്തതുമായ
അപേക്ഷകർക്ക് 2020 ഡിസംബർ 30-)o തീയതി താഴെ പറയുന്ന സമയ
ക്രമത്തിൽ ആലപ്പുഴ ജില്ലയിലെ നോഡൽ പോളിടെക്‌നിക് ആയ ചേർത്തല ഗവ.
പോളിടെക്‌നിക് കോളേജിൽ
വച്ച് സ്പോട്ട് അഡ്മിഷൻ നടത്തുന്നു.

Stream 1 റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുന്ന എല്ലാവരും രോവിലെ 9.30 നും
Stream 2 ( Commercial Practice) റാങ്ക്  ലിസ്റ്റിൽ ഉൾപ്പെടുന്നവർ ഉച്ചക്ക് 1 മണിക്കും

ചേർത്തല ഗവ. പോളിടെക്‌നിക് കോളേജിൽ ഹാജരോകേണ്ടതാണ്.
ഒഴിവുകൾ വെബ് സൈറ്റിൽ പരിശോധിച്ചതിനു ശേഷം മാത്രം  വരിക.

സ്പോട്ട് അഡ്മിഷന് വരുന്നവർ മതിയായ രേഖകൾ (പോളിയിൽ
അഡ്മിഷൻ എടുത്തവർ അഡ്മിഷൻ സ്ലിപ്), സ്പോട്ട് അഡ്മിഷൻ രജിസ്ട്രേഷൻ
സ്ലിപ്,ഫീസ് അടക്കുവാനുള്ള ഡെബിറ്റ് /ക്രെഡിറ്റ് കാർഡ് , കൂടാതെ പി ടി  എ
ഫണ്ട് അടക്കുവാനുള്ള പണം എന്നിവ സഹിതം കൃത്യ സമയത്ത്
ഹാജരോകേണ്ടതാണ് .

ആദ്യമായി അഡ്മിഷൻ എടുക്കുന്നവർ യോഗ്യത, ജാതി, ടി സി, സ്വഭാവ 
സർട്ടിഫിക്കറ്റ്, വരുമാനം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റും
കോണ്ടുവരേണ്ടതാണ്

കൂടുതൽ വിവരങ്ങൾക്ക്  www.polyadmission.orgഎന്ന വെബ് സൈറ്റ്  സന്ദർശിക്കുക
സ്പോട്ട് അഡ്മിഷന് വരുന്നവർ കോവിഡ്19 പ്രോട്ടോകോൾ നിർബന്ധമായും
പാലിക്കേണ്ടതാണ്