ലഹരി വിരുദ്ധ  വിദ്യാർത്ഥി ചങ്ങല

മാതൃകാ പരമായ പ്രവർത്തനങ്ങളുമായി ലഹരി വിരുദ്ധ ക്ലബ്ബ്....
ലഹരി വിരുദ്ധ ക്യാമ്പസ് എന്ന പ്രഖ്യപനത്തിനു ശേഷം, ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടികൾ ഒരു തുടർ പ്രവർത്തനമായി മുന്നോട്ട് കൊണ്ടുപോവുകയും, അതിന്റെ ഭാഗമായി 2020 Feb. 19 ന് 'കോളേജിലെ മുഴുവൻ വിദ്യാർത്ഥികളും അധ്യാപകരും ഒത്തുചേർന്ന് ദേശീയ പാതയിൽ ആയിരത്തോളം ആളുകളെ അണിനിരത്തി ലഹരി വിരുദ്ധ  വിദ്യാർത്ഥി ചങ്ങല തീർത്തു.

നാളത്തെ കേരളം, ലഹരി വിമുക്ത കേരളം
എന്ന സന്ദേശവുമായി
സംസ്ഥാന സർക്കാർ ആവിഷ്ക്കരിച്ച 
90 ദിന ബോധവൽക്കരണ പരിപാടിയുടെ ചേർത്തല താലൂക്ക്തല സമാപനവും ഇതോടൊപ്പം നടന്നു.
രാവിലെ പത്തിന് നടന്ന 
ലഹരിവിരുദ്ധ ചങ്ങലയിൽ നൂറ് കണക്കിന് വിദ്യാർത്ഥികൾ കണ്ണികളായി.
തുടർന്ന് നടന്ന സമ്മേളനം
മുനിസിപ്പൽ ചെയർമാൻ
വി.ടി.ജോസഫ് ഉദ്ഘാടനം ചെയ്തു.

കാലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റ് അംഗവും, എഴുത്ത്കാരനുമായ
ഡോ.ഫാ.ഹർഷജൻ പഴയാറ്റിൽ മുഖ്യ പ്രഭാഷണം നടത്തി.

പോളിടെക്നിക് പ്രിൻസിപ്പാൾ
ഹരിലാൽ എസ്.ആനന്ദ് അധ്യക്ഷനായി.
മുനിസിപ്പൽ പ്രതിപക്ഷ നേതാവ്
എൻ.ആർ.ബാബുരാജ്,
കൗൺസിലർ
പി.ഉണ്ണികൃഷ്ണൻ,
പി.ടി.ഏ.
പ്രസിഡൻ്റ്
ടി.ലിജു,
കോളേജ് യൂണിയൻ ചെയർമാൻ
എൻ.എസ്.വിഷ്ണുനാഥ്,
വിമുക്തി ജില്ലാ കോർഡിനേറ്റർ
പി.ഡി.കലേഷ്,
എന്നിവർ ആശംസകൾ നേർന്നു.
ചേർത്തല എക്സൈസ് സർക്കിൾ ഇൻസ്പെക്റ്റർ
സി.പി.വേണുക്കുട്ടൻ പിള്ള സ്വാഗതവും,
പോളിടെക്നിക്
ലഹരി വിരുദ്ധ ക്ലബ് കോർഡിനേറ്റർ
കെ.കിരൺ നന്ദിയും പറഞ്ഞു.

https://m.facebook.com/story.php?story_fbid=135451181285830&id=100211598143122