രണ്ടാം വർഷ മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥിനിയായ കുമാരി അഞ്ജന ബോബൻ ,ഏഷ്യൻ പവർലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ മെഡൽ കരസ്ഥമാക്കികൊണ്ട് ചേർത്തല ഗവഃ പോളിടെക്‌നിക്‌ കോളേജിൻറെ അഭിമാനതാരമായി .

ഈ വർഷം കസാഖിസ്ഥാനിൽ വച്ച് നടന്ന ഏഷ്യൻ പവർലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ 57 kg വിഭാഗത്തിൽ 130 kg ഭാരം ഉയർത്തികൊണ്ട് ചേർത്തല ഗവഃ പോളിടെക്‌നിക്‌ കോളേജിലെ രണ്ടാം വർഷ മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥിനിയായ കുമാരി അഞ്ജന ബോബൻ വെങ്കലമെഡൽ കരസ്ഥമാക്കി.  കോളേജ് പ്രിൻസിപ്പാൾ ശ്രീ ഹരിലാൽ  എസ്‌  അനന്ദിന്റെ അധ്യക്ഷതയിൽ  2019 ഡിസംബർ 10 ന് നടന്ന അനുമോദനച്ചടങ്ങിൽ 
പി .ടി .എ യുടെയും സ്റ്റാഫ്‌ക്ലബ്ബിന്റെയും വക പാരിതോഷികങ്ങൾ നൽകി ആദരിച്ചു .